ടീം GOAT മലയാളം റിലീസ് നമ്പർ: 499
▪️SUZHOU RIVER [2000]
▪️സൂജോ റിവർ [2000]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0234837/
▪️ജോണർ : റൊമാൻസ്, നോയിർ
▪️പരിഭാഷ : https://malayalamsubtitles.in/translator/haris-pv-idachalam/
▪️പോസ്റ്റർ : അനന്തു പ്രസാദ്
▪️ ഭാഷ : മാൻഡറിൻ
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ആധുനിക ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ ലൂ യെ (Lou Ye) സംവിധാനം ചെയ്ത പ്രശസ്തമായ ഒരു ചൈനീസ് നിയോ-നോയർ പ്രണയചിത്രമാണിത്.
ഷാങ്ഹായിലെ നദിയിൽ ഒരു നൈറ്റ് ക്ലബ്ബിൽ 'മത്സ്യകന്യക'യായി ജോലി ചെയ്യുന്ന മെയ്മെയ് എന്ന പെൺകുട്ടിയുമായി വീഡിയോ ഗ്രാഫറായ ഒരു യുവാവ് പ്രണയത്തിലാണ്. അതിനിടയിലേക്ക് മാർദർ എന്ന മോട്ടോർസൈക്കിൾ കൊറിയർ ഡ്രൈവർ കടന്നുവരുന്നു.
തന്റെ നഷ്ടപ്പെട്ടുപോയ പഴയ കാമുകിയായ മൗദാനുമായി വിശ്വസിക്കാൻ കഴിയാത്തവിധം രൂപസാദൃശ്യമുള്ള മെയ്മെയ് തന്റെ പ്രണയിനിയെന്ന് മാർദർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ താൻ മൗദാനല്ല എന്ന് മെയ്മെയ് വാദിക്കുമ്പോഴും, മാർദറിന്റെ തീവ്രമായ പ്രണയകഥകൾ കേട്ട് അവളിൽ സംശയങ്ങളും ആന്തരിക സംഘർഷങ്ങളും ഉടലെടുക്കുന്നു.
മെയ്മെയും മൗദാനും ഒരാൾ തന്നെയാണോ, അതോ വെറുമൊരു സാദൃശ്യം മാത്രമാണോ എന്ന നിഗൂഢതയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ Vertigo,വോങ് കാർ-വായിയുടെ പ്രണയചിത്രങ്ങൾ എന്നിവയുടെ ശൈലിയോട് സദൃശ്യമുള്ളതാണ് ഇതിന്റെ അവതരണം.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
12,600
18
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
🎨 Sticker
16,200
9
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
📷 Photo
11,200
4
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
ടീം GOAT മലയാളം റിലീസ് നമ്പർ: 498
▪️RAMBO [2008]
▪️റാമ്പോ [2008]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0462499/
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : ബ്ലൂ മങ്കി
▪️ ഭാഷ : ഇംഗ്ലീഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
വർഷങ്ങളായുള്ള യുദ്ധജീവിതം പിന്നിലാക്കി, ജോൺ റാംബോ തായ്ലൻഡിൽ നിശ്ശബ്ദമായ ഒരു ജീവിതമാണ് നയിക്കുന്നത്. പാമ്പുകളെ പിടിക്കുകയും നദിയിലൂടെ ആളുകളെ കൊണ്ടുപോകുകയും ചെയ്താണ് അദ്ദേഹത്തിന്റെ ഉപജീവനം.
ഒരു ദിവസം, മ്യാൻമാറിലെ (ബർമ്മ) സൈനിക ഭരണകൂടത്തിന്റെ ക്രൂരത അനുഭവിക്കുന്ന ഗ്രാമീണരെ സഹായിക്കാൻ പോകുന്ന ഒരു ക്രിസ്ത്യൻ മിഷനറി സംഘം റാംബോയോട് തങ്ങളെ അതിർത്തി കടത്തി കൊണ്ടുപോകാൻ അഭ്യർഥിക്കുന്നു. അവിടുത്തെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, ഒടുവിൽ അദ്ദേഹം അവരെ സഹായിക്കുന്നു.
എന്നാൽ അധികം വൈകാതെ തന്നെ ആ മിഷനറി സംഘം ബർമ്മൻ സൈന്യത്തിന്റെ പിടിയിലാകുന്നു. അവരെ രക്ഷിക്കാൻ എത്തിയ ഒരു കൂലിപ്പോരാളി സംഘത്തോടൊപ്പം റാംബോയും ചേരുന്നു. തുടർന്ന് ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള കാടുകളിലൂടെ നടക്കുന്ന ദൗത്യം അതിജീവനത്തിനായുള്ള അതിശക്തമായ പോരാട്ടമായി മാറുന്നു.
വയലൻസിന്റെ പീക്ക് ലെവൽ ആക്ഷൻ ആണ് 🔞
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
15,800
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
ടീം GOAT മലയാളം റിലീസ് നമ്പർ: 497
▪️BIM, THE LITTLE DONKEY [1951]
▪️ബിം, ദ ലിറ്റിൽ ഡോങ്കി [1951]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0137387/
▪️ജോണർ : ഫാമിലി, ഡ്രാമ
▪️പരിഭാഷ : https://malayalamsubtitles.in/translator/blue-monkey/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഫ്രഞ്ച്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ഒരു ദ്വീപിൽ താമസിക്കുന്ന ബിം എന്ന കഴുതക്കുട്ടിയുടെയും അവന്റെ യജമാനനായ ഒരു ബാലന്റെയും അവന്റെ കൂട്ടുകാരുടെയും കഥയാണ് ആൽബെർട്ട് ലമോറിസെന്ന സംവിധായകൻ തന്റെ ആദ്യ ഫിക്ഷൻ ചിത്രത്തിലൂടെ പറയുന്നത്.
54 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ടുണീഷ്യയിലെ ജെർബ ദ്വീപിലാണ് ചിത്രീകരിച്ചത്. അന്നത്തെ കാൻസ് ചലച്ചിത്രമേളയിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ബാലരമയിലും മറ്റ് ബാലമാസികകളിലും നമ്മൾ വായിച്ചിട്ടുള്ള നാടോടിക്കഥകൾ പോലെ കാണാവുന്ന, കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന, ഒരു കുഞ്ഞു ചിത്രമാണിത്.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
17,200
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
🎨 Sticker
18,500
12
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
📷 Photo
14,100
5
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
🎨 Sticker
20,800
12
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
📷 Photo
16,600
8
0
TEAM GOAT മലയാളം പരിഭാഷകൾ
11 de set. de 2026, 00:28
ടീം GOAT മലയാളം റിലീസ് നമ്പർ: 496
▪️TWO [2021]
▪️ടു [2021]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt12358104/
▪️ജോണർ : മിസ്റ്ററി, ത്രില്ലർ
▪️പരിഭാഷ : https://malayalamsubtitles.in/translator/ananthu-prasad/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : സ്പാനിഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
തികച്ചും അപ്രതീക്ഷിതവും അതിസങ്കീർണ്ണവുമായ ഒരു സാഹചര്യത്തിൽ കുടുങ്ങിപ്പോകുന്ന രണ്ട് വ്യക്തികളുടെ മാനസിക സംഘർഷങ്ങളും, അവിടെ നിന്നുള്ള അതിജീവനത്തിനായുള്ള അവരുടെ തീവ്രമായ പോരാട്ടവുമാണ് ഈ സിനിമയുടെ അടിസ്ഥാനം.
വളരെ പരിമിതമായ ഒരു ചുറ്റുപാടിൽ (Claustrophobic setting) നടക്കുന്ന ഈ ചിത്രം മനുഷ്യന്റെ ഭയം, നിസ്സഹായത, പരസ്പര വിശ്വാസം എന്നീ വികാരങ്ങളെ ആഴത്തിൽ പരീക്ഷിക്കുന്നു. നിഗൂഢതകൾ നിറഞ്ഞ പശ്ചാത്തലവും, ഉദ്വേഗജനകമായ മുഹൂർത്തങ്ങളും കോർത്തിണക്കി, പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. ഡാർക്ക് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ സിനിമ നൽകുന്നത്.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
20,000
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
ടീം GOAT മലയാളം റിലീസ് നമ്പർ: 495
▪️LA CHÈVRE [1981]
▪️ലാ ഷെവ്ര് [1981]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0082183/
▪️ജോണർ : കോമഡി, അഡ്വഞ്ചർ
▪️പരിഭാഷ : ഷാഫി വെൽഫെയർ
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഫ്രഞ്ച്, ഇംഗ്ലീഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
1981-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് കോമഡി ചലച്ചിത്രമാണ് La Chevre (The Goat).
ഫ്രാൻസിസ് വെബർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ pierre richard, gerard depardieu എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ഒരു വലിയ ബിസിനസ്സുകാരന്റെ മകളും, ജന്മനാ 'നിര്ഭാഗ്യവതിയുമായ' മേരി ബെൻസിനെ, മെക്സിക്കോയിൽ വെച്ച് നിഗൂഢമായ സാഹചര്യത്തിൽ കാണാതാകുന്നു.
ആഴ്ചകളോളം അന്വേഷണം നടത്തിയെങ്കിലും, കാംപാന എന്ന ഗൗരവക്കാരനായ പ്രൈവറ്റ് ഡിറ്റക്ടീവിന് അവളെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനാകുന്നില്ല.
കാണാതായ പെൺകുട്ടി എപ്പോഴും വലിയ നിർഭാഗ്യങ്ങളും അബദ്ധങ്ങളും വരുത്തിവെക്കുന്ന ഒരു സ്വഭാവക്കാരിയാണല്ലോ, അതിനാൽ അതേപോലെ കടുത്ത നിർഭാഗ്യവാനായ മറ്റൊരാളെ അതേ വഴിയിലൂടെ അയക്കുക എന്നതാണ് അവളെ കണ്ടെത്താനുള്ള ഏക വഴിയെന്ന വിചിത്രമായ ആശയവുമായി കമ്പനയിലെ സൈക്കോളജിസ്റ്റ് മുന്നോട്ട് വരുന്നു.
അങ്ങനെ കമ്പനിയിലെ എപ്പോഴും അബദ്ധങ്ങളിൽ ചെന്നുചാടുന്ന ഫ്രാങ്കോയിസ് പെറിൻ എന്ന സാധാരണ അക്കൗണ്ടന്റിനെ ഈ അന്വേഷണത്തിനായി തിരഞ്ഞെടുക്കുന്നു. മനസ്സില്ലാ മനസ്സോടെ കാംപാന ഈ വിചിത്ര മനുഷ്യനെയും കൂട്ടി മെക്സിക്കോയിലേക്ക് പുറപ്പെടുന്നു.
തുടർന്ന് ഈ യാത്രയിൽ ഇവർ രണ്ടുപേരും അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, പെറിന്റെ നിർഭാഗ്യം കാരണം ഉണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന അബദ്ധങ്ങളുമാണ് ഈ ക്ലാസിക് കോമഡി ചിത്രത്തിന്റെ പ്രമേയം.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
ടീം GOAT മലയാളം റിലീസ് നമ്പർ: 445
▪️COSMOS: A SPACETIME ODYSSEY [2026]
▪️കോസ്മോസ് :എ സ്പേസ് ടൈം ഒഡീസി [2026]
SEASON - 01
COMPLETED
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt2395695/
▪️ജോണർ : യൻസ്, ഡോക്യൂമെന്ററി
▪️പരിഭാഷ : https://malayalamsubtitles.in/translator/arshad-v/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഇംഗ്ലീഷ്
സീരീസിന്റെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
കാൾ സാഗന്റെ ഒറിജിനൽ കോസ്മോസിന്റെ തുടർച്ചയായി, ജ്യോതിശാസ്ത്രജ്ഞനായ നീൽ ഡിഗ്രാസ് ടൈസൺ അവതാരകനായി 2014-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി ടെലിവിഷൻ പരമ്പരയാണ് കോസ്മോസ്: എ സ്പേസ് ടൈം ഒഡീസി.
പ്രപഞ്ചത്തെ അതിന്റെ ഉത്ഭവം മുതൽ ഭാവി സാധ്യതകൾ വരെ പര്യവേക്ഷണം ചെയ്യാൻ ഈ ഷോ കാഴ്ചക്കാരെ കൊണ്ടുപോകുന്നു, മനുഷ്യരാശിയുടെ അറിവിനായുള്ള ശാസ്ത്രീയ അന്വേഷണം എടുത്തുകാണിക്കുന്നു.
ആനിമേഷനുകൾ, വിവിധ ആഗോള സ്ഥലങ്ങളിലെ സ്റ്റാൻഡ്-അപ്പ് സെഗ്മെന്റുകൾ, കോസ്മിക് ചരിത്രം ദൃശ്യവൽക്കരിക്കുന്നതിനുള്ള ഒരു കോസ്മിക് കലണ്ടർ എന്നിവയുടെ സംയോജനം ഉപയോഗിച്ച്, പരമ്പര പ്രധാന ശാസ്ത്ര വ്യക്തികളെ അവതരിപ്പിക്കുകയും പ്രേക്ഷകർക്ക് ശാസ്ത്രം പ്രാപ്യമാക്കുകയും ചെയ്യുന്നു.
1980ലെ കാൾ സാഗന്റെ ഒറിജിനൽ കോസ്മോസിലെ ശാസ്ത്ര വസ്തുതകൾക്ക് അപ്ഡേഷൻ നൽകിക്കൊണ്ട് ടൈസൺ യഥാർത്ഥ പരമ്പരയുടെ ആത്മാവും സമഗ്രതയും പകർത്തുന്നു. ടൈസന്റെ ആഖ്യാനം ആകർഷണീയത നിറഞ്ഞതാണ്. കോസ്മോസിലെ എല്ലാം എളുപ്പത്തിൽ പഠിക്കുന്നതിനായി ലളിതമാക്കിയിരിക്കുന്നു.
ടൈസന്റെ അത്ഭുതകരമായ വിവരണത്തോടൊപ്പം ഉള്ള ദൃശ്യങ്ങൾ തികച്ചും അതിശയകരമാംവിധം മനോഹരമാണ്.പ്രകൃതി നിയമങ്ങളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ ചരിത്രവും പര്യവേക്ഷണം ചെയ്യുന്നതിനും സ്ഥലത്തിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നതിനും, പുതിയ ലോകങ്ങൾ സന്ദർശിക്കുന്നതിനും, പ്രപഞ്ചത്തെ വലുതും സൂക്ഷ്മവുമായ സ്കെയിലുകളിൽ പരിശോധിക്കുന്നതിനും, പ്രധാന ശാസ്ത്ര വ്യക്തികളുടെ കഥകൾ പറയുന്നതിനും ഈ ഷോ "ഭാവന പേടകം" ഉപയോഗിക്കുന്നു. പുതിയ തലമുറയ്ക്ക് ശാസ്ത്രീയ ജിജ്ഞാസയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
🎨 Sticker
15,100
5
0
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
📷 Photo
11,700
3
0
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
🎨 Sticker
14,200
6
0
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
📷 Photo
13,000
11
0
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
ടീം GOAT മലയാളം റിലീസ് നമ്പർ: 484
▪️HOUSE OF THE DRAGON [2026]
▪️ഹൗസ് ഓഫ് ദ ഡ്രാഗൺ [2026]
SEASON - 03
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt11198330/
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി, ഹിസ്റ്ററി
▪️പരിഭാഷ : https://malayalamsubtitles.in/translator/sanoj-janaki/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഇംഗ്ലീഷ്
സീരീസിന്റെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
വിസേറിസ് രാജാവിന്റെ മരണ ശേഷം,രണ്ടായി പിരിഞ്ഞ ടാർഗേറിയൻ കുടുംബങ്ങൾ തമ്മിലുള്ള അധികാര മത്സരത്തിന്റെ ഫലമായി, വെസ്റ്ററോസിൽ നിലവിലുണ്ടായിരുന്ന യുദ്ധ സാഹചര്യങ്ങൾ, ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും, രാജ്യം തന്നെ ചേരി തിരിഞ്ഞു വലിയ വലിയ യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതുമാണ് , സീസൺ 3 യുടെ പ്രധാന കഥ.
പുതിയ ഡ്രാഗണുകളുടെയും റൈഡർമാരുടെയും രംഗപ്രവേശം യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
അധികാരത്തിനു വേണ്ടിയുള്ള ഈ മത്സരം , ധാർമ്മികതയെയും, കുടുംബ ബന്ധങ്ങളെയും, ജനജീവിതത്തെയും, നഗരങ്ങളെയും, ഡ്രാഗണുകളെയും എങ്ങനെ ബാധിക്കുന്നു എന്നു കൂടി ഈ സീസൺ പറഞ്ഞു വയ്ക്കുന്നു...
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
14,400
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
ടീം GOAT മലയാളം റിലീസ് നമ്പർ: 494
▪️TUNER [2025]
▪️ട്യൂണർ [2025]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt33296751/
▪️ജോണർ : ക്രൈം, ത്രില്ലർ
▪️പരിഭാഷ : അഭിഷേക് ഫീകോ
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഇംഗ്ലീഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
2025-ൽ ഡാനിയൽ റോഹറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ക്രൈം-ത്രില്ലർ ചിത്രമാണ് 'ട്യൂണർ' (Tuner). ലിയോ വുഡാൾ, ഡസ്റ്റിൻ ഹോഫ്മാൻ എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
അസാധാരണമായ കേൾവിശക്തിയുള്ള ഒരു പിയാനോ ട്യൂണറുടെ ജീവിതമാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം. വളരെ നേരിയ ശബ്ദങ്ങൾ പോലും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന നായകന്റെ ഈ അപൂർവ്വ കഴിവ്, അയാളെ അപ്രതീക്ഷിതമായി അപകടം നിറഞ്ഞ ഒരു കുറ്റകൃത്യത്തിന്റെ ലോകത്തേക്ക് വലിച്ചിഴക്കുന്നതാണ് കഥയുടെ ചുരുക്കം. മികച്ച ശബ്ദമിശ്രണത്തിന്റെ അകമ്പടിയോടെ സംഗീതവും, പ്രണയവും, ഒരു ഗുരു-ശിഷ്യ ബന്ധവും ഈ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നു.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
15,500
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
🎨 Sticker
15,300
3
0
TEAM GOAT മലയാളം പരിഭാഷകൾ
26 de ago. de 2026, 17:04
📷 Photo
13,900
11
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
ടീം GOAT മലയാളം റിലീസ് നമ്പർ: 486
▪️TEACH YOU A LESSON [2026]
▪️ടീച്ച് യൂ എ ലെസൺ [2026]
SEASON - 01
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt34809853/
▪️ജോണർ : ആക്ഷൻ, ഡ്രാമ
▪️പരിഭാഷ : https://malayalamsubtitles.in/translator/mayavi/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : കൊറിയൻ
സീരീസിന്റെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങളിലേക്കും, അധികാരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട സ്കൂൾ അന്തരീക്ഷത്തിലേക്കുമാണ് ഈ കൊറിയൻ സീരീസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
അധ്യാപകരുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയും, വിദ്യാർത്ഥികൾക്കിടയിലെ അച്ചടക്കമില്ലായ്മയും അതിക്രമങ്ങളും അതിരുകടക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണിത്. കേവലം ക്ലാസ്സ്മുറികൾക്കപ്പുറം, സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള വിഷയങ്ങളെയാണ് വളരെ ഗൗരവത്തോടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
കേവലം കൗമാരക്കാരുടെ വികാരവിചാരങ്ങൾക്കപ്പുറം, വിദ്യാഭ്യാസ രംഗത്തെ വ്യവസ്ഥാപിതമായ പാളിച്ചകളെയും മാനസികമായ സംഘർഷങ്ങളെയും ഈ സീരീസ് ആഴത്തിൽ വിശകലനം ചെയ്യുന്നു. അറിവ് പകരേണ്ട വിദ്യാലയങ്ങളിൽ ശരിതെറ്റുകൾ തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ, നഷ്ടപ്പെട്ട നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ അൽപം കടുത്ത തീരുമാനങ്ങളും തിരുത്തലുകളും ആവശ്യമായി വരും എന്ന യാഥാർത്ഥ്യമാണ് ഇതിന്റെ പ്രധാന പ്രമേയം.
നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ വളരെ റിയലിസ്റ്റിക് ആയിത്തന്നെ വരച്ചുകാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഉദ്വേഗജനകമായ ആഖ്യാനശൈലിയും, ശക്തമായ സാമൂഹിക സന്ദേശവും ഈ സീരീസിനെ കൂടുതൽ ആകർഷകമാക്കുന്നു.
അച്ചടക്കം, ബഹുമാനം, വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അർത്ഥം എന്നിവയെക്കുറിച്ച് പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്നതിനൊപ്പം തന്നെ, തികച്ചും വ്യത്യസ്തവും ആവേശകരവുമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കാനും ഇതിന് കഴിയുന്നുണ്ട്. പതിവ് സ്കൂൾ ഡ്രാമകളിൽ നിന്നും പൂർണ്ണമായും മാറിനടക്കുന്ന, സമൂഹത്തിലെ ചില പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കുനേരെ വിരൽചൂണ്ടുന്ന ഈ സീരീസ് മികച്ചൊരു ആസ്വാദനമാണ് നൽകുന്നത്.
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
🎨 Sticker
21,600
19
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
ടീം GOAT മലയാളം റിലീസ് നമ്പർ: 484
▪️HOUSE OF THE GRAGON [2026]
▪️ഹൗസ് ഓഫ് ദ ഡ്രാഗൺ [2026]
EPISODE - 1 & 2
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt11198330/
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി, ഹിസ്റ്ററി
▪️പരിഭാഷ : https://malayalamsubtitles.in/translator/sanoj-janaki/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഇംഗ്ലീഷ്
സീരീസിന്റെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
വിസേറിസ് രാജാവിന്റെ മരണ ശേഷം,രണ്ടായി പിരിഞ്ഞ ടാർഗേറിയൻ കുടുംബങ്ങൾ തമ്മിലുള്ള അധികാര മത്സരത്തിന്റെ ഫലമായി, വെസ്റ്ററോസിൽ നിലവിലുണ്ടായിരുന്ന യുദ്ധ സാഹചര്യങ്ങൾ, ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും, രാജ്യം തന്നെ ചേരി തിരിഞ്ഞു വലിയ വലിയ യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതുമാണ് , സീസൺ 3 യുടെ പ്രധാന കഥ.
പുതിയ ഡ്രാഗണുകളുടെയും റൈഡർമാരുടെയും രംഗപ്രവേശം യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
അധികാരത്തിനു വേണ്ടിയുള്ള ഈ മത്സരം , ധാർമ്മികതയെയും, കുടുംബ ബന്ധങ്ങളെയും, ജനജീവിതത്തെയും, നഗരങ്ങളെയും, ഡ്രാഗണുകളെയും എങ്ങനെ ബാധിക്കുന്നു എന്നു കൂടി ഈ സീസൺ പറഞ്ഞു വയ്ക്കുന്നു...
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
19,200
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
🎨 Sticker
17,800
9
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
📷 Photo
17,300
43
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
📷 Photo
15,800
13
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
ടീം GOAT മലയാളം റിലീസ് നമ്പർ: 485
▪️THE THING [2011]
▪️ദ തിങ് [2011]
▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0014429/
▪️ജോണർ : ഹൊറർ, സയൻസ് ഫിക്ഷൻ
▪️പരിഭാഷ : https://malayalamsubtitles.in/translator/ananthu-prasad/
▪️പോസ്റ്റർ : http://DECKBYTE.IN/
▪️ ഭാഷ : ഇംഗ്ലീഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
കഥ നടക്കുന്നത് അന്റാർട്ടിക്കയിലെ ഒരു നോർവീജിയൻ ഗവേഷണ കേന്ദ്രത്തിലാണ്. പാളികളായ മഞ്ഞിനടിയിൽ നിന്ന് ശാസ്ത്രജ്ഞർ ഒരു വിചിത്രമായ അന്യഗ്രഹ ജീവിയെയും അതിന്റെ ബഹിരാകാശവാഹനത്തെയും കണ്ടെത്തുന്നു.
ഈ കണ്ടെത്തൽ ആദ്യം വലിയ ശാസ്ത്രീയ നേട്ടമായി തോന്നുന്നുവെങ്കിലും, അവർ അറിയാതെ ഭയാനകമായ ഒരു ജീവിയ്ക്ക് പുതു ജീവൻ തന്നെ കൊടുക്കുന്നു
ആ ജീവിയുടെ പ്രത്യേകത എന്തെന്നാൽ, അത് ആക്രമിക്കുന്ന ജീവികളുടെ കോശങ്ങളെ പകർത്തി അവരെപ്പോലെ തന്നെ രൂപവും പെരുമാറ്റവും സ്വീകരിക്കാൻ കഴിയും. അതിനാൽ ആരാണ് യഥാർത്ഥ മനുഷ്യൻ, ആരാണ് ആ ജീവി എന്നത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാകുന്നു.
പാലിയന്റോളജിസ്റ്റായ കേറ്റ് ഭീഷണിയെ മനസ്സിലാക്കുകയും ജീവനോടെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ സംഘത്തിനുള്ളിൽ ഭയം, സംശയം, പരസ്പര അവിശ്വാസം എന്നിവ വളരുന്നു. ഓരോരുത്തരും മറ്റൊരാളെ സംശയിക്കാൻ തുടങ്ങുന്നു. ത്രില്ലെർ ഹൊറർ വിഭാഗമാണ് സിനിമ.
🔞
🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
🎨 Sticker
19,800
12
0
TEAM GOAT മലയാളം പരിഭാഷകൾ
22 de jul. de 2026, 23:48
🎥 Video
സമൂഹത്തിലെ അനീതികൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ ശക്തമായി ശബ്ദമുയർത്തുന്ന ഒരു മികച്ച സോഷ്യോ-പൊളിറ്റിക്കൽ സിനിമയായ ഹഖ് മലയാളം പരിഭാഷയിൽ ടീം ഗോട്ടിലൂടെ നിങ്ങൾക്കാസ്വദിക്കാം.
HAQ - ഹഖ് (2025)
മലയാളം പരിഭാഷ 👇
https://malayalamsubtitles.in/release/haq-2025/